01:43pm 02 August 2026
NEWS
മേൽവസ്ത്രം അഴിച്ച ശേഷം ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കണമെന്നത് അനാചാരമാണെന്ന് സച്ചിദാനന്ദ സ്വാമി
31/12/2024  01:29 PM IST
nila
മേൽവസ്ത്രം അഴിച്ച ശേഷം ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കണമെന്നത് അനാചാരമാണെന്ന് സച്ചിദാനന്ദ സ്വാമി

ശിവ​ഗിരി: മേൽവസ്ത്രം അഴിച്ച ശേഷം ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കണമെന്നത് അനാചാരമാണെന്ന് സച്ചിദാനന്ദ സ്വാമി. പഴയകാലത്ത് പൂണൂൽ കാണുന്നതിന് വേണ്ടി തുടങ്ങിയ ആചാരം പല ക്ഷേത്രങ്ങളിലും ഇപ്പോഴും തുടരുകയാണെന്നും അദ്ദേ​ഹം ചൂണ്ടിക്കാട്ടി. മേൽവസ്ത്രം അഴിച്ച ശേഷം ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കണമെന്ന അനാചാരം തിരുത്തണമെന്നാണ് ശ്രീനാരായണ സമൂഹത്തിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. വർക്കല ശിവ​ഗിരി തീർഥാടനസമ്മേളനത്തിന്റെ ഉദ്ഘാടനവേദിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

ഇത് അനാചാരമാണെന്ന കാര്യത്തിൽ തർക്കമില്ല. ശ്രീനാരായണ ​ഗുരു ക്ഷേത്രങ്ങളിൽ ഈ നിബന്ധന പാലിക്കുന്നില്ല. കാലാനുസൃതമായ മാറ്റം ഇക്കാര്യത്തിൽ ആവശ്യമാണെന്നും സ്വാമി പറഞ്ഞു.

ശിവ​ഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും ഈ നിലപാടിനെ പിന്തുണച്ചു. ക്ഷേത്രങ്ങളിൽ മേൽവസ്ത്രമഴിച്ച് മാത്രമേ കടക്കാൻ പാടുള്ളൂ എന്ന രീതിക്ക് കാലാനുസൃതമായ മാറ്റം ആവശ്യമാണെന്ന് ശ്രീനാരായണ​സമൂഹം ആവശ്യപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതൊരു വലിയ സാമൂഹിക ഇടപെടലാകാൻ സാധ്യതയുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ആരേയും നിർബന്ധിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img